മെഗാസ്റ്റാര്‍ മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍സല്‍മാനും നായകന്‍മാരായ ചിത്രങ്ങള്‍ ഒരേദിവസം തിയേറ്ററില്‍.

Imageമെഗാസ്റ്റാര്‍ മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍സല്‍മാനും നായകന്‍മാരായ ചിത്രങ്ങള്‍ ഒരേദിവസം തിയേറ്ററില്‍. മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ‘കടല്‍കടന്ന് ഒരു മാത്തുക്കുട്ടി’യും സമീര്‍താഹിര്‍ ദുല്‍ഖര്‍സല്‍മാനെ നായകനാക്കിയൊരുക്കിയ ‘നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’യുമാണ് ആഗസ്ത് ആദ്യവാരത്തില്‍ തിയേറ്ററില്‍ മത്സരത്തിനെത്തുന്നത്. ആഗസ്ത് എട്ടിന് നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയും ഒമ്പതിന് ‘കടല്‍കടന്ന് ഒരു മാത്തുക്കുട്ടി’യും തിയേറ്ററിലെത്തിക്കാനാണ് പദ്ധതി.

അച്ഛനും മകനും നായകന്‍മാരായി വരുന്ന രണ്ടു ചിത്രങ്ങള്‍ ഒരേ സമയം മത്സരത്തിനെത്തുന്നത് ഇന്ത്യയില്‍ തന്നെ ഒരു പക്ഷേ, ഇതാദ്യമായിരിക്കും. പ്രവാസ ജീവിതത്തിനിടയില്‍ കേരളത്തിന്റെ സാമൂഹിക മാറ്റങ്ങള്‍ അറിയാതെ പോയ ഒരാളുടെ കഥയാണ് ‘കടല്‍കടന്ന് ഒരു മാത്തുക്കുട്ടി’ സ്‌ക്രീനിലെത്തിക്കുന്നത്.

ആഗസ്റ്റ് സിനിമയുടെ ബാനറില്‍ സന്തോഷ് ശിവന്‍, പൃഥ്വിരാജ്, ഷാജി നടേശന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തില്‍ നെടുമുടിവേണു, ബാലചന്ദ്രമേനോന്‍,സിദ്ധിക്ക്, പ്രേംപ്രകാശ്, നന്ദു , കോട്ടയം നസീര്‍, സുരേഷ് കൃഷ്ണ, ആദിനാട് ശശി,ശേഖര്‍മേനോന്‍, കവിയൂര്‍ പൊന്നമ്മ, മുത്തുമണി, മീരാനന്ദന്‍, പുതുമുഖം അലീഷ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

സമീര്‍താഹിറിന്റെ ‘നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’ ഒരു റോഡ് മൂവിയാണ്. രണ്ട് ആത്മാര്‍ഥ സുഹൃത്തുക്കള്‍ കോഴിക്കോട്ട് നിന്ന് നാഗാലാന്റ് വരെ ഒരു പ്രത്യേക ലക്ഷ്യവുമായി നടത്തുന്ന യാത്രയും അതിനിടയില്‍ സംഭവിക്കുന്ന കാര്യങ്ങളുമാണ് ചിത്രം പറയുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, സണ്ണിവെയ്ന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മണിപ്പൂരി താരം സുര്‍ജബാലയാണ് നായിക. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ സഹകരണത്തോടെ ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മ്മിച്ചത്. പെരുന്നാള്‍ ആഘോഷരാവുകള്‍ക്ക് നിറം പകരാനെത്തുന്ന ഈ ചിത്രങ്ങളില്‍ ഏതു ചിത്രം നമ്പര്‍വണാകും? കാത്തിരിക്കാം.

Pappayude Swantham Appoose

മമ്മൂട്ടിയുടെ കരിയറിലെ മികച്ച ചിത്രങ്ങളില്‍ ഒന്നായ പപ്പയുടെ സ്വന്തം അപ്പൂസില്‍ ശങ്കരാടിക്ക് മുന്‍പില്‍ തുണിയഴിക്കുന്ന ആ കൊച്ചു പയ്യനെ ഓര്‍ക്കുന്നില്ലേ? ഭാര്യ മരിച്ച ദുഖം ഉള്ളിലൊതുക്കി മകന് വേണ്ടി ജീവിയ്ക്കുന്ന പപ്പയായി മമ്മൂട്ടി തകര്‍ത്തഭിനയിച്ച ഈ ഫാസില്‍ ചിത്രത്തില്‍ മമ്മൂട്ടിയെപ്പോലെതന്നെ സൂപ്പര്‍ പ്രകടനം കാഴ്ചവച്ച ആളാണ്‌ ആ പയ്യന്‍ . അപ്പൂസ്‌ എന്ന മാസ്റ്റര്‍ ബാദുഷ ആയിരുന്നു അത്. ഇപ്പോള്‍ യുവാവായ ആ പയ്യന്‍ ഒരു തിരിച്ചു വരവിന് ഒരുങ്ങുകയാണ് എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത‍

ഇപ്പോഴും മലയാളി മനസ്സില്‍ മായാതെ നില്‍ക്കുന്ന ഒരു മുഖമാണ് ബാദുഷയുടേത്. ആ സിനിമക്ക് ശേഷം ബാദുഷയെ പിന്നീട് മലയാളികള്‍ കണ്ടിട്ടില്ലങ്കിലും അവന്റെ മുഖം മറക്കുവാന്‍ നമുക്ക്‌ കഴിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മാസ്റ്റര്‍ ബാദുഷ ഇന്ന് യുവാവാണ്. ഒരു രണ്ടാം വരവ് നടത്തി മലയാള സിനിമയില്‍ ഇടം നേടാന്‍ ഒരുങ്ങുകയാണ് ബാദുഷയിപ്പോള്‍ . അടുത്തു തന്നെ ചിത്രീകരണം ആരംഭിക്കാന്‍ പോകുന്ന മലയാള ചിത്രം ‘ഗ്രാന്റ് ഫിനാലെ’യിലെ നായകനാണ് ബാദുഷ. നേരത്തേ ‘എന്നെന്നും ഓര്‍മ്മയ്ക്കായി’ എന്നൊരു മലയാള ചിത്രത്തില്‍ ബാദുഷ അഭിനയിച്ചിരുന്നു. പക്ഷേ ആ ചിത്രം ഇതുവരെ റിലീസായിട്ടില്ല എന്നതിനാല്‍ ഗ്രാന്റ് ഫിനാലെ തന്നെ ആയിരിക്കും ബാദുഷയുടെ രണ്ടാം വരവിന് സാക്ഷ്യം വഹിക്കുക.

 

അറുപത് ലക്ഷം ഫേസ്ബുക്ക് യൂസര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നു

അറുപത് ലക്ഷം യൂസര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നതായി ഫേസ്ബുക്ക് അറിയിച്ചു. ഇമെയിലും ഫോണ്‍ നമ്പറുകളുമാണ് ചോര്‍ന്നത്. സാമ്പത്തിക സംബന്ധമായ വിവരങ്ങളൊന്നും ചോര്‍ന്നിട്ടില്ലെന്നും ഫേസ്ബുക്ക് അധികൃതര്‍ വ്യക്തമാക്കി. 

ഫേസ്ബുക്കിലെ, ഡിവൈഐ ( Download Your Information) സംവിധാനം ഉപയോഗിച്ചവരുടെ വിവരങ്ങളാണ് ചോര്‍ന്നത്. അതേസമയം, യൂസര്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കുന്നതിന് തങ്ങള്‍ ബാധ്യസ്ഥരാണെന്ന് ഫേസ്ബുക്ക് അധികൃതര്‍ പറഞ്ഞു. പക്ഷേ എത്ര ജാഗ്രത പാലിച്ചാലും ഒരു കമ്പനിക്കും ഇക്കാര്യത്തില്‍ 100 ശതമാനം ഉറപ്പുതരാന്‍ കഴിയില്ല. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കും. വിവരങ്ങള്‍ ചോര്‍ന്നെങ്കിലും ആരും ഇക്കാര്യത്തില്‍ പരാതി നല്‍കിയിട്ടില്ല. യൂസര്‍മാരുടെ ഉത്തരവാദിത്വമുള്ളതുകൊണ്ടാണ് വിവരം ചോര്‍ന്ന കാര്യം പരസ്യപ്പെടുത്തിയതെന്നും ഫേസ്ബുക്ക് അധികൃതര്‍ വ്യക്തമാക്കി.

Manju warrier back to Mollywood ? #Manju #malayalam

20130610-111436.jpg

സൈബര്‍ലോകത്തേക്ക് ചുവടുവെയ്‌ക്കാനുള്ള ഒരുക്കത്തിലാണ്‌ മഞ്ജുവാരിയര്‍. സ്വന്തമായി വെബ്സൈറ്റുമായി സൈബര്‍ സ്പേസിലേക്ക് വരുന്ന മഞ്‌ജുവിന്റെ ഒഫീഷ്യല്‍ ഫേസ്‌ബുക്ക്‌ പേജും ഉടന്‍ ലോകത്തിന്‌ മുന്നിലെത്തും. മാറിയ ലോകത്തേക്ക് സാങ്കേതികതയുടെ കൈപിടിച്ചുള്ള കടന്നുവരവിന്റെ മൂന്നാംഘട്ടത്തില്‍ ബ്ലോഗെഴുത്തുകാരിയായും മഞ്ജുവിനെ കാണാം. ഗീതുമോഹന്‍ദാസിന്‍റെ ചിത്രത്തിലൂടെ മഞ്ജു തിരിച്ചു വരുന്നുവെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അതെല്ലാം നിഷേധിച്ചുകൊണ്ടാണ് മഞ്ജു സൈബര്‍ ലോകത്തേക്ക് കടക്കുന്നത്.

http://www.manjuwarrier.com എന്നതാണ് മഞ്ജുവിന്റെ വെബ്‌സൈറ്റ് വിലാസം.

5 Sundarikal – Coming Soon !

20130610-110139.jpg

കേരള കഫെ എന്ന ചിത്രം തുടങ്ങി വച്ച പാതയില്‍ ചെറുചിത്രങ്ങളുടെ സമാഹാരവുമായി വീണ്ടും ഒരു സിനിമ വരുന്നു. അഞ്ച് സുന്ദരികള്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്‍റെ സംവിധാന മേല്‍നോട്ടം അമല്‍ നീരദാണ്. അമല്‍ നീരദ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖരായ ഒട്ടേറെ താരങ്ങള്‍ അണിനിരക്കുന്നു.
ആമി എന്ന ഒന്നാം ചിത്രം അന്‍വര്‍ റഷീദാണ് സംവിധാനം ചെയ്യുന്നത്. ഫഹദ് ഫാസില്‍, ഹണി റോസ് എന്നിവരാണ് ഇതിലെ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. ഇഷ എന്ന ചിത്രം സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്നു. നിവിന്‍ പോളി, ഇഷ ഷെര്‍വാണി എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഗൗരി എന്ന മൂന്നാം ചിത്രം ആഷിഖ് അബു സംവിധാനം ചെയ്യുന്നു. ബിജു മേനോന്‍, കാവ്യ മാധവന്‍, ജയസൂര്യ, ടിനി ടോം തുടങ്ങിയവര്‍ ഈ ചിത്രത്തിലുണ്ട്. കുള്ളന്‍റെ ഭാര്യ എന്ന ചിത്രം അമല്‍ നീരദ് തന്നെയാണ് സംവിധാനം ചെയ്യുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, റീനു മാത്യൂസ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഷൈജു ഖാലിദ് സംവിധാനം ചെയ്യുന്ന സേതുലക്ഷ്മിയില്‍ അനിക, ചേതന്‍ എന്നിവരാണ് നായികാനായകന്മാര്‍.

@dulquer & @sunnywayn in Neelakasham Pachakadal Chuvanna Bhoomi #Dulquer #Sunny

20130610-104222.jpg

മലയാളത്തിലെ എണ്ണം പറഞ്ഞ റോഡ് മൂവികളുടെ ഗണത്തിലേക്ക് പുതിയൊരു ചിത്രവുമായാണ് ഇത്തവണ ചാപ്പാകുരിശ് സംവിധായകന്‍ സമീര്‍ താഹിര്‍ വരുന്നത്. വ്യത്യസ്ഥങ്ങളായ ഭൂമികകളിലൂടെ ഒരു ലക്ഷ്യവും മനസില്‍ വച്ച് യാത്ര ചെയ്യുന്ന രണ്ട് സുഹൃത്തുക്കളുടെ സംഭവബഹുലമായ യാത്രയാണ് സമീര്‍ താഹിറിന്‍റെ പുതിയ ചിത്രം പറയുന്നത്. കോഴിക്കോട് നിന്ന് നാഗാലാന്‍ഡ് വരെ നീളുന്ന യാത്രയില്‍ പ്രേക്ഷകരെ ഒപ്പം കൂട്ടാനെത്തുന്നത് ദുല്‍ഖര്‍ സല്‍മാനും, സണ്ണി വെയ്നുമാണ്. തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്രപ്രദേശ്, ഒറീസ്സ, വെസ്റ്റ് ബംഗാള്‍, ആസ്സാം, നാഗലാന്റ് തുടങ്ങി കേരളം വരെ നീളുന്ന വിഭിന്നങ്ങളായ കാഴ്ചകളാണ് ഈ ചിത്രത്തില്‍ കാണാനാവുക.

മണിപ്പൂരി സിനിമയിലെ മുന്‍നിര നടി സുര്‍ജബാലയാണ് നീലാകാശം, പച്ചക്കടല്‍, ചുവന്ന ഭൂമിയിലെ നായിക. ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്റമെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോയ് മാത്യു ഒരു പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ബംഗാളി നടന്‍ ധൃതിമാന്‍ ചാറ്റര്‍ജി, ഷൊഹൈബ് ഖാന്‍, ഏനാ സാഹ തുടങ്ങി അന്യഭാഷക്കാരും വേഷമിടുന്നു. ചിത്രത്തിന്‍റെ രചന ഷമീര്‍ മുഹമ്മദ് നിര്‍വ്വഹിച്ചിരിക്കുന്നു. സംഗീത സംവിധാനം റെക്സ് വിജയന്‍., എഡിറ്റിംഗ് ശ്രീകര്‍‌ പ്രസാദ്.