അന്നയും റസൂലും എന്ന ചിത്രത്തിലൂടെ പ്രശസ്ത ക്യാമറാമാന് രാജീവ് രവി സംവിധാന ലോകത്തെത്തുകയാണ്. ഈ ചിത്രത്തിന്റെ ചിത്രീകരണം ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, വൈപ്പിന്‍ എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു. ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രത്തില്‍ നായികയാകുന്നത് പ്രശസ്ത ബോളിവുഡ് താരം ആന്‍ഡ്രിയ മരിയ ജനീലയാണ്. കമലഹാസന്റെ വിശ്വരൂപം സിനിമയില്‍ നായികയായി അഭിനയിച്ചുകൊണ്ട് ദക്ഷിണേന്ത്യന്‍ സിനിമയെ ആകര്‍ഷിച്ചിരിക്കുന്ന നടികൂടിയാണ് ആന്‍ഡ്രിയ മരിയ ജനീലിയ.
ഡി കട്ട്സ് സിനിമയുടെ ബാനറില്‍ സംവിധായകന് വിനോദ് വിജയനും സെവന് ആര്‍ട്സ് മോഹനും ചേര്‍ന്ന് ഈ ചിത്രം നിര്‍മിക്കുന്നു.തീവ്രമായ പ്രണയകഥയാണ് സംഭവബഹുലമായ മുഹൂര്‍ത്തങ്ങളിലൂടെ ഈ ചിത്രം പറയുന്നത്. പ്രശസ്ത സംവിധായകരായ രഞ്ജിത്ത്, ആഷിക് അബു, ജോയ് മാത്യു എന്നിവരും ഇതില്‍ പ്രധാന വേഷമഭിനയിക്കുന്നുണ്ട്.
Advertisements