മമ്മൂട്ടി തിരികെ വരും, വന്‍ വിജയത്തോടെ തന്നെ

Image

ഇപ്പോള്‍ എവിടെയും മമ്മൂട്ടി വധം ആണ് ചില മമ്മൂട്ടി വിരുദ്ധരുടെ മെയിന്‍ പരിപാടി. ഫേസ്ബുക്കിലൂടെയും മറ്റും അമ്മിഞ്ഞ പാലിന്റെ മധുരം വിട്ടു മാറാത്ത ചില അഭിനവ സിനിമ നിരൂപകര്‍ ആണ് മമ്മൂട്ടിയുടെ കാലം കഴിഞ്ഞെന്നും, പത്തു പടങ്ങള്‍ ഒരുമിച്ചു പൊട്ടിയ നടനെന്നൊക്കെ വിളിച്ചു പറഞ്ഞു നടക്കുന്നത്. ഇവരിങ്ങനെ ആഘോഷിക്കുന്നത് കാണുമ്പോള്‍ സഹതാപം മാത്രമാണ് തോന്നുന്നത്. മമ്മൂട്ടിയെ ഇതുവരെ മനസിലാക്കിയിട്ടില്ലാത്തവരാണ് ആ മഹാനടനേറ്റ ചെറിയൊരു തിരിച്ചടിയില്‍ ആഹ്ലാദിക്കുന്നത്. ഇതിലും വലിയ വെള്ളപ്പൊക്കത്തില്‍ ഒലിച്ചു പോവാത്ത ആളാണ്‌ മമ്മുട്ടി.

ഇങ്ങനെയുള്ള പരാജയത്തില്‍ നിന്നും കര കയറാന്‍ ഒരേ ഒരു ഹിറ്റ്‌ പടം വന്നാല്‍ മതിയെന്ന് മുന്‍പ്‌ തെളിയിച്ചയാളാണ് മമ്മൂട്ടി. അത് കൊണ്ടാണല്ലോ കൂടെ വന്നവര്‍ ഓരോ മഴക്കാലത്ത് ഒലിച്ചു പോയപ്പോഴും മമ്മൂട്ടി എന്നും അജയ്യനായി മലയാള സിനിമയില്‍ തല ഉയര്‍ത്തി നിന്നതും.

നിങ്ങളോര്‍ക്കുന്നുണ്ടാവും 1987 നെ. അന്ന് മമ്മൂട്ടിയുടെ അഭിനയ ജീവിതം അവസാനിച്ചെന്നും ഒക്കെ പറഞ്ഞു മ പത്രങ്ങളും ചില മമ്മൂട്ടി വിരുദ്ധരും ചെണ്ട കൊട്ടി ആഘോഷിച്ചിരുന്നു. മമ്മൂട്ടി യുഗം അവസാനിച്ചു എന്നൊക്കെ ആയിരുന്നു അന്നത്തെ പത്രങ്ങളുടെ തലക്കെട്ട്. അതെഴുതിയവര്‍ പിന്നീട് തലയില്‍ മുണ്ടിട്ട് പോവുന്ന കാഴ്ച്ച കണ്ടവരല്ലേ ഇന്നത്തെ അഭിനവ നിരൂപകര്‍? സോറി, നിങ്ങളന്നു ജനിച്ചു കാണില്ല. ന്യൂഡല്‍ഹി എന്ന വമ്പന്‍ ഹിറ്റോടെ മമ്മൂട്ടി മലയാള സിനിമ അടക്കി വാഴുന്നതാണ് നമ്മള്‍ പിന്നീട് കണ്ടത്. ആ ഒറ്റ സിനിമ കൊടുത്ത അത്ഭുതം ഇനിയും വരും, മമ്മൂട്ടി വീണ്ടും തിളങ്ങുകയും ചെയ്യും.

കമലഹാസന്‍, അമിതാഭ് ബച്ചന്‍ എന്നിവര്‍ക്കൊപ്പം മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മൂന്ന് തവണ നേടിയ നടനാണ് മമ്മൂട്ടി. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും, എട്ട് തവണ ഫിലിംഫെയര്‍ പുരസ്‌കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1988ല്‍ ഭാരതസര്‍ക്കാര്‍ ഇദ്ദേഹത്തിന് പത്മശ്രീ നല്‍കി ആദരിച്ചു. കേരള യൂണിവേഴ്‌സിറ്റി ഇദ്ദേഹത്തിന് 2008ല്‍ ഡോക്ടറേറ്റും 2010ല്‍ ഹോണററി ഡി ലിറ്റും നല്‍കി ആദരിച്ചു. അതുകൊണ്ട് തന്നെ ഏതെങ്കിലുമൊരു സിനിമയുടെ വാണിജ്യവിജയമോ പരാജയമോ മുന്‍‌നിര്‍ത്തി അദ്ദേഹത്തിന്‍റെ കരിയര്‍ വിശകലനം ചെയ്യുന്നതുതന്നെ വിഡ്ഢിത്തമാണ്. ചില വിശകലന വിദഗ്ധരുടെ ആശങ്കയൊന്നും മമ്മൂട്ടിയെ വച്ച് സിനിമയെടുക്കുന്ന നിര്‍മ്മാതാക്കള്‍ക്ക് ഇല്ല എന്നതാണ് രസകരം. 2015 മധ്യം വരെ മമ്മൂട്ടിയുടെ ഡേറ്റുകള്‍ വില്‍ക്കപ്പെട്ടുകഴിഞ്ഞു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.

മമ്മൂട്ടി അങ്ങിനെയാണ്, എത്ര പരാജയങ്ങളുണ്ടായാലും പരാജയം എന്നത് വിജയത്തിന്റെ ചവിട്ടു പടിയായി കണക്കാക്കും. ഇനി വരാനുള്ള ചില മമ്മൂട്ടി പടങ്ങള്‍ പ്രതീക്ഷ തരുന്നവയാണ്. ഏതാനും സിനിമകള്‍ പരാജയപ്പെട്ടതു കൊണ്ടൊന്നും മമ്മൂട്ടിയെ എഴുതിത്തള്ളാന്‍ ഇവിടെയാരും ധൈര്യപ്പെടില്ല, അവര്‍ക്കറിയാം പഴതിലും ശക്തനായി മമ്മൂട്ടി തിരിച്ചെത്തുമെന്ന്. അങ്ങനെയൊരു തിരിച്ചുവരവിന് മമ്മൂട്ടി ഒരുങ്ങുകയാണ്. അതിനായുള്ള സന്നാഹങ്ങള്‍ മമ്മൂട്ടി ഒരുക്കിക്കഴിഞ്ഞു.

രഞ്ജിത്തിന്റെ ബാവുട്ടിയുടെ നാമത്തില്‍ പേര് പോലെ തന്നെ ചിത്രവും ഒരു വ്യത്യസ്തമായിരിക്കും എന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. മലയാളിയെ ഏറെ ചിരിപ്പിയ്ക്കുകയും ചിന്തിപ്പിയ്ക്കുകയും ചെയ്ത പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റിന് ശേഷം ആണ് ഇങ്ങനെ ഒരു പ്രൊജക്റ്റ്‌ മമ്മൂട്ടിയ്‌ക്കൊപ്പം ചേര്‍ന്ന് രഞ്ജിത്ത് പ്രഖ്യാപിച്ചിരിയ്ക്കുന്നത്.

ആദാമിന്റെ മകനെന്ന ആദ്യചിത്രത്തിലൂടെ വെള്ളിത്തിരയില്‍ വിസ്മയം സൃഷ്ടിച്ച ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് സലിം അഹമ്മദിന്റെ കുഞ്ഞനന്തന്റെ കടയും മമ്മൂട്ടിക്ക് വന്‍ പ്രതീക്ഷയാണ് നല്‍കുന്നത്.

വരാന്‍ പോകുന്ന മമ്മൂട്ടി സിനിമകളെല്ലാം തന്നെ കലാപരമായും വാണിജ്യപരമായും മികച്ച നിലവാരം പുലര്‍ത്തുന്നവയായിരിക്കും എന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. അതുകൊണ്ടുതന്നെ മമ്മൂട്ടി ആരാധകര്‍ക്ക് സന്തോഷിക്കാനുള്ള കാലം തന്നെയാണ് വരുന്നതെന്നതില്‍ സംശയമില്ല.

Courtesy | Boolokam

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s