Kammath and Kammath മമ്മൂട്ടിക്കൊപ്പം ധനുഷ് മലയാളത്തില്‍

Image

മമ്മൂട്ടിയും ദിലീപും കുഞ്ചാക്കോ ബോബനും ഒരുമിക്കു കമ്മത്ത് ആന്‍ഡ് കമ്മത്തില്‍ തമിഴകത്തിന്‍റെ യുവ സൂപ്പര്‍ താരം ധനുഷും. കാര്യസ്ഥനുശേഷം തോംസണ്‍ സംവിധാനം ചെയ്യുന്ന കമ്മത്ത് ആന്‍ഡ് കമ്മത്തില്‍ തമിഴ് സൂപ്പര്‍ താരം ധനുഷ് ആയി തന്നെയാണ് ധനുഷ് മലയാളത്തില്‍ അരങ്ങേറുന്നത്. അതായത് മലയാളത്തിലും ധനുഷ് തമിഴ് തന്നെയാണ് പറയുക എന്ന് ചുരുക്കം. മലയാളത്തില്‍ അഭിനയിക്കാനുള്ള ആഗ്രഹം പല പൊതുവേദികളിലും തുറന്നു പറഞ്ഞിട്ടുള്ള ധനുഷ് എന്തായാലും ഇത്രയും വലിയൊരു അരങ്ങേറ്റം ഒരിക്കലും പ്രതീക്ഷിച്ചിരിക്കില്ല. സംവിധായകന്‍ തോംസണ്‍ തന്നെയാണ് ധനുഷിന്‍റെ മോളിവുഡ് അരങ്ങേറ്റം പരസ്യമാക്കിയത്.

അതിഥി വേഷമാണെങ്കിലും മമ്മൂട്ടിക്കും ദിലീപിനുമൊപ്പം കുഞ്ചാക്കോ ബോബനുമൊപ്പം കഥയില്‍ നിര്‍ണായക പ്രാധാന്യമുളള വേഷം തന്നെയായിരിക്കും ധനുഷിനെന്നാണ് അണിയറ വാര്‍ത്തകള്‍. മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങളെല്ലാം വമ്പന്‍ വിജയങ്ങളാക്കിയിട്ടുള്ള ഉദയ്കൃഷ്ണയും സിബി കെ തോമസും ചേര്‍ന്നാണ് കമ്മത്ത് ആന്‍ഡ് കമ്മത്തിന് തിരക്കഥ ഒരുക്കുന്നത്.

കമ്മത്ത് ആന്‍റ് കമ്മത്തിന്‍റെ ചിത്രീകരണം തിങ്കളാഴ്ച ആലപ്പുഴയിലെ എരമല്ലൂരില്‍ ആരംഭിച്ചു. രാജരാജ കമ്മത്തായി മമ്മൂട്ടിയും സഹോദരന്‍ ദേവരാജ കമ്മത്തായി ദിലീപും എത്തുന്ന ചിത്രത്തില്‍ കൊങ്കണിച്ചുവയുള്ള മലയാളമാണ് ഇരുവരും പറയുക. ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ ഇന്‍‌കം ടാക്സ് ഓഫീസറായി എത്തുന്നു. റീമ കല്ലിങ്കലും കാര്‍ത്തികയുമാണ് ചിത്രത്തിലെ നായികമാര്‍.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s