ഇമ്മാനുവേല്‍- സിനിമ പ്രേക്ഷകന്റെ കൂടെയാണ് ഇപ്പോഴും #mammootty

ചില സിനിമകള്‍ അങ്ങനെയാണ്. പ്രത്യക്ഷത്തില്‍ ഇതിലെന്താണ് പുതുമ എന്ന് തോന്നാം. പക്ഷേ ഉളളില്‍ അത് ചെലുത്തുന്ന പോസിറ്റീവ് എനര്‍ജി വളരെ വലുതായിരിക്കും. ലാല്‍ജോസ്- മമ്മൂട്ടി ടീമിന്റെ ഇമ്മാനുവേല്‍ നല്‍കുന്നതും അത്തരൊരു ഊര്‍ജ്ജം തന്നെയാണ്. താരത്തിന്റെ ചട്ടക്കൂടില്‍ നിന്നു കൊണ്ട് തന്നെ സ്ഥിരം ഫോര്‍മുലകളില്‍ നിന്നും വ്യതിചലിക്കാതെ ഇമ്മാനുവേലിനെ മനോഹരമാക്കുവാന്‍ ലാല്‍ജോസ് ടീമിന് കഴിഞ്ഞു. 

ഇടത്തരക്കാരനോ താഴേതട്ടിലുളളവനെന്നോ നിര്‍വചിക്കാനാവാത്ത ഒരു മനുഷ്യന്റെ ജീവിതം അയാളെ ചുറ്റിപറ്റിയുളള സംഭവങ്ങള്‍ ദൈവം എന്ന് തോന്നിപ്പിക്കാതിരിക്കാന്‍ ചില പിഴകള്‍ എല്ലാംകൂട്ടിവായിക്കുമ്പോള്‍ രണ്ടരമണിക്കൂര്‍ യാതൊരു അലട്ടലുമില്ലാതെ അങ്ങ് പോവും. കോര്‍പ്പറേറ്റുകളോട് തോക്കെടുക്കാതെയും ഘോരഘോരം വാചകങ്ങള്‍ വാരിയെറിയാതെയും സമരസപ്പെട്ടും നിശബ്ദമായി കലഹിച്ചും മടക്കുമ്പോള്‍ വയ്യെന്നുപറഞ്ഞ് പിന്തിരിയാനുമുളള ഒരു സാധാമനുഷ്യന്റെ കഥയാണ് ഇമ്മാനുവേല്‍. സിനിമാറ്റിക് രൂപത്തിലാവുമ്പോള്‍ പ്രേക്ഷകന്റെ അഭിരുചികള്‍ക്കനുസരിച്ച് ചില്ലറ വിട്ടുവീഴ്ചകള്‍ ചെയ്യുന്നതൊഴിച്ചാല്‍ വല്യ അപാകമൊന്നും ഇതിലില്ല. ലാല്‍ജോസ് ഇപ്പോഴും പ്രേക്ഷകനോട് കൂടെയുണ്ടെന്ന ഉറപ്പുകൂടിയാണ് ചിത്രം.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s