AAA മന്ത്രിയുടെ കാറിന് പിന്നാലെ പാഞ്ഞ നടന്‍ ആസിഫലിയുടെ കാര്‍ പോലീസ് പിടികൂടി

AAA മന്ത്രിയുടെ കാറിന് പിന്നാലെ പാഞ്ഞ നടന്‍ ആസിഫലിയുടെ കാര്‍ പോലീസ് പിടികൂടി

തിരൂരങ്ങാടി: മന്ത്രി ജയലക്ഷ്മിയുടെ വാഹനത്തിന് പിറകെ ഹെഡ്‌ലൈറ്റിട്ട് അതിവേഗം പോയ സിനിമാനടന്‍ ആസിഫലിയുടെ ബി.എം.ഡബ്ല്യു കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ദേശീയപാതയില്‍ പൂക്കിപ്പറമ്പിന് സമീപമാണ് സംഭവം.

വിവാഹം ക്ഷണിക്കുന്നതിന് കോഴിക്കോട്ടുവന്ന് കൊച്ചിയിലേക്ക് തിരിച്ചുപോവുകയായിരുന്നു ആസിഫ്. മന്ത്രി ജയലക്ഷ്മിയുടെ ഔദ്യോഗിക വാഹനമാണ് മുമ്പിലുണ്ടായിരുന്നത്. കക്കാട് പാലത്തിനടുത്തുവെച്ച് എസ്‌കോര്‍ട്ട് പോയിരുന്ന പോലീസ്ജീപ്പ് നിര്‍ത്തി ആസിഫിന്റെ കാറിന്റെ ലൈറ്റ് ഓഫാക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ബി.എം.ഡബ്ല്യു കാറില്‍ എന്‍ജിനോടൊപ്പം ലൈറ്റ് തെളിയുന്ന സംവിധാനമാണുള്ളത്. ഈ വിശദീകരണം പോലീസിന് തൃപ്തിപ്പെട്ടില്ല. ആസിഫും ഡ്രൈവറും മാത്രമാണ് കാറിലുണ്ടായിരുന്നത്.

പിന്നീട് പോലീസ്ജീപ്പിനെ മറികടന്ന കാര്‍ പൂക്കിപ്പറമ്പില്‍വെച്ച് വീണ്ടും തടഞ്ഞിടുകയായിരുന്നു. താന്‍ചെയ്ത തെറ്റെന്താണെന്ന് ചോദ്യവുമായി പുറത്തിറങ്ങിയ തന്നോട് മോശമായ ഭാഷയിലാണ് പോലീസ് സംസാരിച്ചതെന്ന് ആസിഫ് പറഞ്ഞു. അരമണിക്കൂറോളം റോഡില്‍നിന്ന ശേഷം തിരൂരങ്ങാടി പോലീസെത്തി ആസിഫിന്റെ വാഹനം സി.ഐ ഓഫീസിലേക്ക് കൊണ്ടുവരികയായിരുന്നു.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s