ഗൗതം മേനോന്റെ മലയാള ചിത്രം: അഭ്യൂഹം തുടരുന്നു #Mammootty #Mohanlal

ഹിറ്റ് ഫിലിം മേക്കർ ഗൗതം മേനോന്റെ മലയാള ചിത്രം സംബന്ധിച്ച അഭ്യൂഹം അവസാനിക്കുന്നില്ല. ജയറാമിനെ കേന്ദ്ര കഥാപാത്രമാക്കി മലയാളം ചിത്രം ചെയ്യുന്നു എന്നായിരുന്നു ആദ്യ അഭ്യൂഹം.
പിന്നീട് അത് സൂപ്പർ താരം മോഹൻലാലിലേക്ക് വഴി മാറി. പിന്നീട് കേട്ടത് യുവതാരം ഫഹദ് ഫാസിലിനൊപ്പം പ്രൊജക്ട് തുടങ്ങുന്നു എന്നായിരുന്നു. ഏറ്റവും ഒടുവിൽ വിവിധ ഓൺലൈൻ മീഡിയകൾ മമ്മൂട്ടിയുടെ പേരാണ് പ്രചരിപ്പിച്ചത്. എന്നാൽ മമ്മൂട്ടിയൊത്ത് സിനിമ ചെയ്യുന്നു എന്ന വാർത്തയോട് പ്രതികരിക്കാൻ ഗൗതം വിസമ്മതിച്ചു. കൂടുതൽ സംശയങ്ങൾ ആർക്കെങ്കിലും ഉണ്ടെങ്കിൽ മമ്മൂട്ടിയോട് തന്നെ ചോദിക്കുന്നതാകും നല്ലതെന്ന് അദ്ദേഹം പറഞ്ഞു.

താൻ ഒരു മലയാളം ചിത്രം എന്ന് ചെയ്യുമെന്ന് ഇപ്പോൾ പറയാനാകില്ല. ഇപ്പോൾ ഏറ്റെടുത്തിരിക്കുന്ന തമിഴ് ചിത്രത്തിന്റെ ജോലിക്ക് ശേഷമേ മറ്റൊരു പ്രോജക്ട് ആലോചിക്കാനാകൂ. ഗൗതം പറ‌ഞ്ഞു. സൂര്യ നായകനായുള്ള ‘ ധ്രുവ നക്ഷത്രം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് ഗൗതം ഇപ്പോൾ. 2008ൽ പുറത്തിറങ്ഭങിയ സൂപ്പർ ഹിറ്റ് ‘ വാരണം ആയിര’ ത്തിനു ശേഷം ഇരുവരും ഇതാദ്യമായാണ് ഒന്നിക്കുന്നത്. തമിഴിലെ മികച്ച ഫീച്ചർ ചിത്രത്തിനുളള ദേശീയ അവാർഡ് ‘വാരണം ആയിരം’ കരസ്ഥമാക്കിയിരുന്നു.

വിണ്ണയ് താണ്ടി വരുവായ (2010),​ കാക്ക കാക്ക (2003),​ വേട്ടയാട് വിളയാട് (2006) തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ ഈ പാലക്കാട് സ്വദേശി സംവിധാനം ചെയ്തവയാണ്.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s