മലയാളിയായ നടി ലീന മരിയ പോള്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍. #news

Leena

മലയാളിയായ നടി ലീന മരിയ പോള്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍. അറസ്റ്റിലാകുമ്പോള്‍ ഇവര്‍ക്കൊപ്പം ലിവിംഗ് പാര്‍ട്ണറായ ബാലാജി ചന്ദ്രശേഖറുമുണ്ടായിരുന്നു. ന്യൂഡല്‍ഹിയിലെ അസോളയില്‍ ഒളിവില്‍ കഴിയുമ്പോഴാണ് അറസ്റ്റിലായത്. സ്വകാര്യ സുരക്ഷാ ഗാര്‍ഡുകളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നതായി ഡല്‍ഹി പോലീസ് പറയുന്നു.

ചെന്നൈയില്‍ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസിലാണ് അറസ്റ്റിലായത്. ആള്‍മാറാട്ടം, വഞ്ചന, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് ലീനയ്‌ക്കെതിരേ ചുമത്തിയിരിക്കുന്നത്. ലീനയുടെ പക്കല്‍നിന്ന് ഒമ്പതു കാറുകളും 84 വാച്ചുകളും കണ്ടെത്തിയതായി പോലീസ് പറയുന്നു. അറസ്റ്റിലാകുമ്പോള്‍ ഇവര്‍ക്കൊപ്പം ഏഴോളം സ്വകാര്യ സുരക്ഷാ സംഘവും ഉണ്ടായിരുന്നു. ഇതില്‍ നാലുപേര്‍ മുന്‍ സൈനീകരാണ്. ഇവര്‍ ലൈസന്‍സില്ലാതെ ആയുധങ്ങളും കൈവശം വച്ചിരുന്നു. ഇതേതുടര്‍ന്ന് ലീനയ്‌ക്കെതിരേ ആയുധനിരോധനനിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കാഷ്മീരിലും ഹരിയാനയിലും മാത്രമാണ് തോക്കുകള്‍ ഉപയോഗിക്കാന്‍ ഈ മുന്‍ സൈനികര്‍ക്ക് ലൈസന്‍സുണ്ടായിരുന്നത്. ഡല്‍ഹിയില്‍ പിടിയിലാകുമ്പോഴും ആയുധങ്ങള്‍ സുരക്ഷാ സംഘം ഉപയോഗിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ആയുധ നിയമപ്രകാരം പോലീസ് പുതുതായി കേസ് രജിസ്റ്റര്‍ ചെയ്തത്.

ദുബായില്‍ ജനിച്ചുവളര്‍ന്ന ലീന കേരളത്തില്‍ ചാലക്കുടി സ്വദേശിയാണെന്നാണ് ഡല്‍ഹി പോലീസ് നല്‍കുന്ന സൂചന. ചെന്നൈയിലെത്തിയശേഷമാണ് സിനിമകളില്‍ അഭിയനിച്ചുതുടങ്ങുന്നത്.മദ്രാസ് കഫേ, കോബ്ര, ഹസ്ബന്റ്‌സ് ഇന്‍ ഗോവ, റെഡ് ചില്ലീസ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ആള്‍മാറാട്ടം നടത്തി കോടികള്‍ തട്ടിച്ചുവെന്ന കേസാണ് ഇവര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s