@Dulquer ABCD -American Born Confused Desi #Dulquer

20130610-102853.jpg

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് എ.ബി.സി.ഡി. ഒരു കളര്‍ഫുള്‍ ചിത്രമായ എ.ബി.സി.ഡി യെ അമേരിക്കന്‍ ബോണ്‍ കണ്‍ഫ്യൂസ്ഡ് ദേശി എന്ന് വിപുലീകരിച്ച് പറയാം. അമേരിക്ക പ്രധാന പശ്ചാത്തലമാകുന്ന ചിത്രത്തില്‍ ദുല്‍ഖറിന് നായികയാകുന്നത് അപര്‍ണ ഗോപിനാഥാണ്. ചിത്രത്തില്‍ ജേക്കബ് ഗ്രിഗറിയും ഒരു പ്രധാന വേഷത്തിലുണ്ട്. അക്കരകാഴ്ചകള്‍ എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധേയനായ നടനാണ് ജേക്കബ് ഗ്രിഗറി. ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനകം തന്നെ യുട്യബില്‍ ഹിറ്റായിക്കഴിഞ്ഞു. യങ്ങ് ജനറേഷന്‍റെ കഥ പറയുന്ന എ.ബി.സി.ഡി യുടെ കഥ സൂരജ് -നീരജാണ്. അമേരിക്കയില്‍ ജനിച്ച് വളര്‍ന്ന രണ്ട് മലയാളി യുവാക്കളുടെ കേരളത്തിലേക്കുള്ള വരവാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് മാര്‍ട്ടിന്‍ പ്രക്കാട്ട്, നവീന്‍ ഭാസ്കര്‍, സൂരജ് നീരജ് എന്നിവര്‍ ചേര്‍ന്നാണ്. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത് ഗോപി സുന്ദറാണ്. ഛായാഗ്രഹണം ജോമോന്‍ ടി. ജോണ്‍. ഡോണ്‍ മാക്സ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നു. തമീന്‍സ് ഫിലിംസിന്‍റെ ബാനറില്‍ ഷിബു തമ്മീന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s