5 Sundarikal – Coming Soon !

20130610-110139.jpg

കേരള കഫെ എന്ന ചിത്രം തുടങ്ങി വച്ച പാതയില്‍ ചെറുചിത്രങ്ങളുടെ സമാഹാരവുമായി വീണ്ടും ഒരു സിനിമ വരുന്നു. അഞ്ച് സുന്ദരികള്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്‍റെ സംവിധാന മേല്‍നോട്ടം അമല്‍ നീരദാണ്. അമല്‍ നീരദ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖരായ ഒട്ടേറെ താരങ്ങള്‍ അണിനിരക്കുന്നു.
ആമി എന്ന ഒന്നാം ചിത്രം അന്‍വര്‍ റഷീദാണ് സംവിധാനം ചെയ്യുന്നത്. ഫഹദ് ഫാസില്‍, ഹണി റോസ് എന്നിവരാണ് ഇതിലെ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. ഇഷ എന്ന ചിത്രം സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്നു. നിവിന്‍ പോളി, ഇഷ ഷെര്‍വാണി എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഗൗരി എന്ന മൂന്നാം ചിത്രം ആഷിഖ് അബു സംവിധാനം ചെയ്യുന്നു. ബിജു മേനോന്‍, കാവ്യ മാധവന്‍, ജയസൂര്യ, ടിനി ടോം തുടങ്ങിയവര്‍ ഈ ചിത്രത്തിലുണ്ട്. കുള്ളന്‍റെ ഭാര്യ എന്ന ചിത്രം അമല്‍ നീരദ് തന്നെയാണ് സംവിധാനം ചെയ്യുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, റീനു മാത്യൂസ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഷൈജു ഖാലിദ് സംവിധാനം ചെയ്യുന്ന സേതുലക്ഷ്മിയില്‍ അനിക, ചേതന്‍ എന്നിവരാണ് നായികാനായകന്മാര്‍.

@Dulquer ABCD -American Born Confused Desi #Dulquer

20130610-102853.jpg

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് എ.ബി.സി.ഡി. ഒരു കളര്‍ഫുള്‍ ചിത്രമായ എ.ബി.സി.ഡി യെ അമേരിക്കന്‍ ബോണ്‍ കണ്‍ഫ്യൂസ്ഡ് ദേശി എന്ന് വിപുലീകരിച്ച് പറയാം. അമേരിക്ക പ്രധാന പശ്ചാത്തലമാകുന്ന ചിത്രത്തില്‍ ദുല്‍ഖറിന് നായികയാകുന്നത് അപര്‍ണ ഗോപിനാഥാണ്. ചിത്രത്തില്‍ ജേക്കബ് ഗ്രിഗറിയും ഒരു പ്രധാന വേഷത്തിലുണ്ട്. അക്കരകാഴ്ചകള്‍ എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധേയനായ നടനാണ് ജേക്കബ് ഗ്രിഗറി. ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനകം തന്നെ യുട്യബില്‍ ഹിറ്റായിക്കഴിഞ്ഞു. യങ്ങ് ജനറേഷന്‍റെ കഥ പറയുന്ന എ.ബി.സി.ഡി യുടെ കഥ സൂരജ് -നീരജാണ്. അമേരിക്കയില്‍ ജനിച്ച് വളര്‍ന്ന രണ്ട് മലയാളി യുവാക്കളുടെ കേരളത്തിലേക്കുള്ള വരവാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് മാര്‍ട്ടിന്‍ പ്രക്കാട്ട്, നവീന്‍ ഭാസ്കര്‍, സൂരജ് നീരജ് എന്നിവര്‍ ചേര്‍ന്നാണ്. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത് ഗോപി സുന്ദറാണ്. ഛായാഗ്രഹണം ജോമോന്‍ ടി. ജോണ്‍. ഡോണ്‍ മാക്സ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നു. തമീന്‍സ് ഫിലിംസിന്‍റെ ബാനറില്‍ ഷിബു തമ്മീന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Dulquer’s song “Johnny Mone Johnny” Hot On YouTube | What’s Trending

  • Music director Gopi Sundar, who have gave many chances to the stars to sing for his tunes and latest to the list is Dulquer Salmaan. When its about his first playback singing, so its be special for the movie and his fans, while recording the song ‘Johny Mone Johny’, musician Gopi Sundar claimed that it wasn’t like recording with a newcomer, in fact Dulquer done it with so ease.
  •  Dulquer had earlier render few lines with the song “Subhanallah” of the movie “Ustad Hotel”, but now he has
  • sang the full song which blends the fun moment in the movie “ABCD”. The song “Johny Mone Johny” has got the lyrics of Santhosh Varma and Anna Katharina Valayil. Now the makers have officially released the song video on YouTube. Watch this song here
  • http://www.youtube.com/watch?v=GfmuijlYLHM

ദുൽഖറിന് മണിപ്പൂരുകാരി നായിക #dulquer #malayalam

Image

ചാപ്പക്കുരിശ് എന്ന ഹിറ്റ് ചിത്രം ഒരുക്കിയ സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന ട്രാവല്‍ മൂവിയായ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന സിനിമയിൽ മണിപ്പൂരിൽ നിന്നുള്ള സുർജാബാല ദുൽഖർ സൽമാന്റെ നായികയാവും. ദുൽഖറിനൊപ്പം സണ്ണി വെ്യനാണ് മറ്റൊരു നായകനായി എത്തുന്നത്.

എഞ്ചിനിയറിംഗ്‌ വിദ്യാര്‍ത്ഥികളായ കാസി (ദുൽഖർ സൽമാൻ)​ സുനിയും (സണ്ണി വെയ്ൻ)​ ആത്മാര്‍ത്ഥ സുഹൃത്തുക്കളാണ്‌. വിരുദ്ധ സ്വഭാവക്കാരാണെങ്കിലും അവര്‍ തമ്മിലുള്ള ബന്ധം ശക്തമാണ്. കോളജിലെ ഹീറോ ആയ കാസിയെ പ്രണയിക്കാന്‍ നാഗാലാൻഡിൽ നിന്നും പഠിക്കാനെത്തിയ അസി (സുർജബാല)​ തയ്യാറാവുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് യാത്രയുടെ പശ്ചാത്തലത്തില്‍ സമീര്‍ താഹിര്‍ ഈ സിനിമയിലൂടെ പറയുന്നത്.

Dulquer Salmaan in ‘പട്ടം പോലെ’ #Dulquer #Malayalam

അഴകപ്പന്‍ ചായഗ്രഹകനില്‍ നിന്നും  സംവിധായകനിലേക്ക് ചുവടു മാറ്റുന്നു.ഗിരീഷ്‌ കുമാറിന്‍റെ തിരക്കഥയില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്‍റെ പേര് “പട്ടം പോലെ “എന്നാണ്.

ദുല്കര്‍ സല്‍മാന്‍ നായകനാകുന്ന ഈ ചിത്രത്തില്‍ മാളവിക മോഹന്‍ ആണ് നായിക.ചിത്രീകരണം ജൂണ്‍ 20നു തുടങ്ങാനാണ് ഉദ്ധേശിച്ചിരിക്കുന്നത്‌.അനൂപ്‌ മേനോനും അര്‍ച്ചന കവിയും  പ്രധാനപ്പെട്ട  വേഷങ്ങളില്‍ അഭിനയിക്കുന്നു.ഗോവ,ആലപ്പുഴ,കൊച്ചി,തഞ്ചാവൂര്‍ കൂടാതെ കുംഭകോണം എന്നീ ലൊക്കേഷനുകളില്‍ ആണ് ചിത്രം ഷൂട്ട്‌ ചെയ്യുന്നത്.

Dulquer Salmaan’s ‘ABCD’ Shoot Completed Today (June 2) Expected to release on June 14

Imageദുൽഖർ സൽമാൻറെ ഏറ്റവും പുതിയ ചിത്രമാണ് എ ബി സി ഡി മാർട്ടിൻ പ്രക്കാട്ടാണ് ഈ ചിത്രത്തിന്റെ സംവിധായാകാൻ ഫോട്ടോഗ്രാഫര്‍ പദവിയില്‍ നിന്നും സംവിധയാകന്റെ തൊപ്പിയണിഞ്ഞ മാര്‍ട്ടിന്‍ പ്രക്കാടിന്റെ രണ്ടാമത്തെ ചിത്രമാണ് എ ബി സി ഡി. മമ്മൂട്ടി നായകനായ ബെസ്റ്റ് ആക്ടറായിരുന്നു മാര്‍ട്ടിന്റെ ആദ്യ ചിത്രം.

@Dulquer തീവ്രം – എല്ലാതീവ്രതയോടെയും കണ്ടിരിക്കാവുന്ന ചിത്രം #Theevram #Dulquer

ദുല്‍ക്കര്‍ സല്‍മാന്‍ ഹാട്രിക് വിജയം നേടുമെന്ന് ആദ്യ ഷോയില്‍ തന്നെ ഉറപ്പിച്ച തീവ്രം ന്യൂ ജനറേഷന്‍ ചിത്രങ്ങളില്‍ ആക്ഷന്‍ ത്രില്ലറോടെ വിജയം കാണുന്ന ആദ്യ ചിത്രമാണ്. എല്ലാ ക്രഡിറ്റും തിരക്കഥയും സംവിധാനവും ഒരുക്കിയ രൂപേഷ് പീതാംബരനുതന്നെ.ദുല്‍ക്കര്‍ സല്‍മാന്‍, ശ്രീനിവാസന്‍, ശിഖാ നായര്‍, വിഷ്ണു, അനു മോഹന്‍, വിനയ് ഫോര്‍ട്ട്, റിയ എന്നിവര്‍ അഭിനയിച്ച തീവ്രം യുവാക്കളായ പ്രേക്ഷകരുടെ കയ്യടി നേടി വിജയിക്കുമെന്ന് ആദ്യ ഷോയില്‍ തന്നെ സൂചന നല്‍കി കഴിഞ്ഞു. സിനിമ സംവിധായകന്റെ കലയാണെന്ന് രൂപേഷ് പീതാംബരന്‍ തെളിയിച്ചിരിക്കുയാണ് ഈ ചിത്രത്തിലൂടെ. അവതരണത്തിലെ പുതുമയാണ് ചിത്രത്തെ വേര്‍തിരിച്ചു നിര്‍ത്തുന്നത്. സിനിമയുടെ ആദ്യപകുതിയിലാണ് ക്ലൈമാക്‌സ്. അതുകൊണ്ടുതന്നെ ആദ്യ പകുതിയാകുന്നതുവരെ ആര്‍ക്കും സംഭവം കൃത്യമായി പിടികിട്ടുകയില്ല. എല്ലാ പ്രതികാരവും വീട്ടി നായകന്‍ വിദേശത്തേക്കു പോയശേഷമാണ് കഥയുടെ ആദ്യഭാഗം പറയുന്നത്. അതുകൊണ്ടുതന്നെ രണ്ടുഭാഗത്തും സസ്‌പെന്‍സ് പൂര്‍ണമായും നിലനിര്‍ത്താന്‍ രൂപേഷിനു കഴിഞ്ഞു. ആക്ഷന്‍ ത്രില്ലറാണെങ്കിലും ഹ്യൂമറിനും പ്രാധാന്യം നല്‍കിയതിനാല്‍ എവിടെയും ബോറടിയില്ലാതെ സിനിമ കാണാം. ശ്രീനിവാസനെ ഇതേപോലെയുള്ള വേഷങ്ങളില്‍ മുമ്പും കണ്ടിട്ടുണ്ടെങ്കിലും കേസന്വേഷണത്തില്‍ അദ്ദേഹം കാണിക്കുന്ന പുതിയ രീതി കയ്യടി നേടുന്നുണ്ട്. ശ്രീനിവാസന്‍ ശൈലിയിലുള്ള തമാശ ഇതേപോലെ കണ്ടിട്ട് വര്‍ഷങ്ങളായതിനാല്‍ ശരിക്കും ചിരിപ്പിച്ചുകൊണ്ട് ചിത്രത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. സെക്കന്‍ഡ് ഷോ, ഉസ്താദ് ഹോട്ടല്‍ എന്നീ ഹിറ്റുകള്‍ക്കു ശേഷം ദുല്‍ക്കര്‍നായകനാകുന്ന തീവ്രത്തിന്റെ ജയത്തോടെ ഹാട്രിക് ജയം നേടുന്ന നവാഗത നടനായി ദുല്‍ക്കര്‍ മാറുകയാണ്. ഉസ്താദ് ഹോട്ടലോടെ താരമൂല്യം കൂടിയ ദുല്‍ക്കറിന് തീവ്രം ആക്ഷന്‍ ഹീറോയുടെ ചെറിയൊരു ഇമേജുകൂടി സമ്മാനിക്കും. പൂര്‍ണമായും ആസ്വദിച്ചിരിക്കാവുന്ന ചിത്രമെന്നു തന്നെ തീവ്രത്തെ വിശേഷിപ്പിക്കാം. ഈയൊരു ധൈര്യത്തോടെ തിയറ്ററില്‍ പോകുകയും ചെയ്യാം.

ഉസ്താദ് ഹോട്ടല്‍: ഒരു കോഴിക്കോടന്‍ വീരഗാഥ

 

 

 

 

 

 

 

 

Journey Continues…
Ustad Hotel – 123 Days [Released on Jun 29, 2012]
1. Ernakulam – Qcinemas[1 Show] 
2. Kozhikode – PVSFilmCity[1 Show]
Total No of Shows –10062
Courtesy :Forum keralam

Image

തൊട്ടതല്ലാം പൊന്നാക്കി, ലിസ്റ്റിന്‍ സ്റ്റീഫന്‍ മുന്നേറുകയാണ്. ട്രാഫിക്, ചാപ്പാകുരിശ്, ഇപ്പോള്‍ ഉസ്താദ്‌ഹോട്ടല്‍. വെറും മൂന്നു സിനിമകള്‍ കൊണ്ട് മലയാള സിനിമയിലെ ഏറ്റവും ചുറുചുറുക്കുള്ള, ചെറുപ്പക്കാരനായ പ്രൊഡ്യൂസര്‍ എന്ന പേര് സമ്പാദിക്കാന്‍ ലിസ്റ്റിനായി. വളരെ നല്ല മനസ്സും, സിനിമയെ അതുപോലെ സ്നേഹവും ഉള്ളതിനാലാവും സിനിമ ലിസ്റ്റിനെയും വല്ലാതെ സ്‌നേഹിച്ചു തുടങ്ങിയിരിക്കുന്നു

Image

 

കുടിക്കുന്ന ഓരോ സുലൈമാനിയും കഴിക്കുന്ന ഓരോ ബിരിയാണിയും നമ്മെ രുചിയുടെ തടവറയിൽ ഇടുന്നതു പോലെയാണ് തിലകന്റെ അഭിനയവും. ഓരോ സീനിലും കാണികളെ മാന്ത്രികാഭിനയത്തിന്റെ തടവറയിൽ ആക്കുകയാണ് തിലകൻ. കരീമിക്കയ്ക്ക് ജീവനേകാൻ തിലകന് മാത്രമേ കഴിയൂ.ഉസ്താദ് ഹോട്ടലില്‍ ദുല്‍ക്കര്‍ സല്‍മാനെ കാണിക്കുമ്പോള്‍ തന്നെ തിയറ്റര്‍ നിറയുന്ന കയ്യടിയാണ്. ഒരുകാലത്ത് മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരിലാണ് മലയാളി യുവത്വം തങ്ങളുടെ പ്രതിരൂപങ്ങള്‍ കണ്ടിരുന്നതെങ്കില്‍ ഇപ്പോഴത് ദുല്‍ക്കറിനെ പോലെയുള്ള ചെറുപ്പക്കാരിലാണ്.

Image

രുചിയും മണവും നിറവും മാറുന്ന ആഹാര വൈവിധ്യത്തിൽ നിന്ന് വിശപ്പെന്ന ഏകതയിലേക്ക്, മനുഷ്യനന്മയെന്ന സ്നേഹപ്പുഴയിലേക്ക്… അജ്മീർ ദർഗയിലേക്ക് ഭിക്ഷാംദേഹിയായി പോയ കരീമിക്ക എന്ന സൂഫി വര്യനിലേക്ക്… ആ യാത്ര സാധ്യമാക്കാൻ നിനക്കു മാത്രമേ കഴിയുമായിരുന്നുള്ളൂ അൻവ‍ർ. നന്ദി..!തിരക്കഥാകൃത്ത് അഞ്ജലി മേനോന്റെ പെൺപെരുമയിൽ സംവിധായകൻ അൻവ‍ർ റഷീദ് ഒരുക്കിയ നളപാചകം മലയാള സിനിമയിലെ വേറിട്ട വെപ്പാണെന്ന കാര്യത്തിൽ രണ്ടില്ല പക്ഷം

Image

 

 

@dulquer ദുല്ഖര് സല്മാന് ഗായകനാകുന്നു.

Image

എബിസിഡിയില് ദുല്ഖറിന്റെ പാട്ടും
പുതിയ ചിത്രമായ “എബിസിഡി”യിലൂടെ ദുല്ഖര് സല്മാന്
ഗായകനാകുന്നു. സന്തോഷ് വര്മ രചിച്ച് ഗോപി സുന്ദര്
സംഗീതം നല്കിയ ഗാനമാണ് ദുല്ഖര് ആലപിച്ചത്.
“എബിസിഡി” (അമേരിക്കന് ബോണ് കണ്ഫ്യൂസ്ഡ് ദേശി)
സംവിധാനം ചെയ്യുന്നത് മാര്ട്ടിന് പ്രക്കാട്ടാണ്.അമേരിക്കയില് ജനിച്ചുവളര്ന്ന രണ്ടു യുവാക്കള് കേരളത്തില് എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം.